സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2012, ജനുവരി 3, ചൊവ്വാഴ്ച

പിതാവിനെ കാത്ത് 11 വര്‍ഷം; മുഹമ്മദലിക്ക് കണ്ണീരില്‍ കുതിര്‍ന്ന ഒരു പുതുവര്‍ഷം കൂടി

ഷാര്‍ജ: പതിനൊന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു തണുത്ത ജനുവരിയില്‍ വീടുവിട്ടിറങ്ങിയ കുടുംബ നാഥനെ കാത്ത് കണ്ണീരോടെ കഴിയുകയാണ് ദുബൈ ഖിസൈസിലെ ജോലി സ്ഥലത്ത് മകന്‍ മുഹമ്മദലിയും നാട്ടില്‍ 16 അംഗ കുടുംബവും. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത ഇരിങ്ങണ്ണൂരില്‍ താഴെ മമ്മള്ളിയില്‍ അബ്ദുല്ല എന്ന 65കാരന്‍ 2000 ജനുവരിയിലാണ് ജോലിക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ അതിനു ശേഷം വീടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ല. കുടുംബം നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 2003ല്‍ കണ്ണൂരിലും 2005ല്‍ തലശ്ശേരിയിലും ഇയാളെ കണ്ടതായി ചില നാട്ടുകാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കണ്ടുമുട്ടിയവരോട് സംസാരിക്കാന്‍ നില്‍ക്കാതെ ഇയാള്‍ പെട്ടെന്ന് പോകുകയായിരുന്നുവത്രെ. അബ്ദുല്ല നാടുവിട്ട് പോകുമ്പോള്‍ ഇളയ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഈ സമയം സാമ്പത്തിക പ്രയാസം കുടുംബത്തെ നന്നായി അലട്ടിയിരുന്നു. ഇതല്ലാതെ ഒരു കാരണവും നാടുവിടാന്‍ ബാപ്പക്കില്ളെന്ന് പറയുമ്പോള്‍ മുഹമ്മദലിയുടെ കണ്ണുകള്‍ നിറയുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തന്നെ വിവാഹം നടന്നിരുന്നു. ഈ കാര്യവും ആറ് പേരക്കുട്ടികള്‍ പിറന്നതും വീട്ടിലെ പ്രാരാബ്ധങ്ങള്‍ അവസാനിച്ചതുമെല്ലാം തലശ്ശേരിയില്‍ വെച്ച് കണ്ട നാട്ടുകാരന്‍ അബ്ദുല്ലയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ളെത്രെ.
1985ല്‍ സലാലയിലും 1994ല്‍ ദുബൈയിലും അബ്ദുല്ല ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുകയായിരുന്നു പതിവ്. വിജയവാഡ, കോയമ്പത്തൂര്‍, മദ്രാസിലെ കോട്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം കച്ചവടം നടത്തിയിരുന്നു. കാണായതോടെ ഈ ഭാഗങ്ങളിലെല്ലാം കുടുംബം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എവിടെയെങ്കിലും ചെറിയ കച്ചവടമായോ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടോ ബാപ്പ ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുഹമ്മദലിയും കുടുംബവും. സൗദിയില്‍ വീട്ടുജോലിക്ക് പോയി കാണാതായ കദീസക്കുട്ടിയെ കുറിച്ച് ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വാര്‍ത്ത വരികയും ഇത് ഫേസ്ബുക്ക് കൂട്ടായ്മ ഏറ്റടെുക്കുകയും ചെയ്തതോടെ അവരെ കണ്ടെത്താനായത് മുഹമ്മദലിക്കും പ്രതീക്ഷ നല്‍കുകയാണ്. അഞ്ചര അടി ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവുമാണ് അബ്ദുല്ലയുടേത്. കണ്ണൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍, വിജയവാഡ, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഇയാളുണ്ടാവാന്‍ ഏറെ സാധ്യതയെന്ന് മുഹമദലി പറയുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് മതിയായ പാരിതോഷികവും കുടുംബം വാഗ്ദാനം ചെയ്യുന്നുണ്ട്. അബ്ദുല്ലയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍               00919539500213         00919539500213,               00919947388528         00919947388528 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.